സംസ്ഥാന സ്കൂൾ കായികോത്സവം :കിരീടം ചൂടി പാലക്കാട്

 


തിരുവനന്തപുരം:64-ാമത് സംസ്ഥാന സ്കൂൾ കായികോത്സവം ചൊവ്വാഴ്ച സമാപിച്ചപ്പോൾ കിരീടം നേടി പാലക്കാട്. 32 സ്വർണ്ണമുൾപ്പെടെ 269 പോയിന്റ് നേടിയ എതിരാളികളെ ബഹുദൂരം മുന്നിലാക്കിയാണ് പാലക്കാട് കിരീടം ചൂടിയത്.

 സ്കൂൾ മേളയുടെ ചരിത്രത്തിലെ വൻ കുതിപ്പുമായി 149 പോയിന്റ് നേടി മലപ്പുറം രണ്ടാം സ്ഥാനത്തേക്ക് ഉയർന്നത് ജില്ലയ്ക്ക് ആവേശമായി.

122 പോയിന്റുമായി കോഴിക്കോട് മൂന്നാമതാണ്. കഴിഞ്ഞ വർഷത്തെ റണ്ണറപ്പുകളായ എറണാകുളം ജില്ലയ്ക്ക് 81 പോയിന്റുമായി അഞ്ചാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.



 

Tags

Below Post Ad