ഖത്തറിന്റെ മണ്ണിലെ വേൾഡ് കപ്പ് കഴിഞ്ഞതിന്റെ ആഘോഷവും ആരവവും ഇപ്പോഴും കഴിഞ്ഞിട്ടില്ല. തൃത്താലയിലും ഒരു ഫുട്ബോൾ മാമാങ്കം അലയടിക്കുവാൻ ഇനി മണിക്കൂറുകൾ മാത്രം.
കായിക വിനോദങ്ങളേയും ആഘോഷങ്ങളെയും ഏറെ ഇഷ്ട്പെടുന്ന ഗ്രാമമായ കോടനാടിന്റെ മണ്ണിൽ നിന്നും ഒരു നാടിൻറെ കൂട്ടായ്മ "ടീം കോടനാടൻസ് " ക്ലബ്ബിന്റെ നേതൃത്വത്തിൽ
കാൽപ്പന്തു കളിക്ക് ഏറെ പ്രാധാന്യം കൽപ്പിക്കുന്ന നാടായ പറക്കുളം CS TURF ൽ വെച്ച് നടക്കുന്ന ഒന്നാം അഖില കേരള 7s one day ഫുട്ബോൾ ടൂർണമെന്റ് നാളെ ( Dec 24)ന് വൈകീട്ട് 6 മുതൽ സംഘടിപ്പിക്കുന്നു.