ആലൂർ: നാട്ടുകാർക്ക് ഇനി കണക്ടിന്റെ തണലിൽ കാത്തിരിക്കാം. കണക്ട് ഓർഗനൈസേഷൻ സംഘടനയുടെ ബസ്സ് വെയ്റ്റിംഗ് ഷെഡ്ഡ് ആലൂർ കുണ്ടുകാട് യൂണിയൻ ഷെഡ്ഡിന് സമീപം പട്ടിത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ബാലൻ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ചാലിശ്ശേരി എസ്.ഐ കെ.ഹംസ, പാലക്കാട് ജോയൽറ് ഡയറക്ടർ കെ.പി വേലായുധൻ,
ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ പി.വി ഷാജഹാൻ, കാർത്ത്യായനി എന്നിവർ ആശംസകൾ നേർന്നു.
കണക്ട് പ്രസിഡണ്ട് ബിജു താനക്കാട് അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി സനൽ യു എസ് സ്വാതവും വൈസ് പ്രസിഡണ്ട് ബാലകൃഷ്ണൻ നന്ദിയും പറഞു.
ന്യൂസ് ഡെസ്ക് - കെ ന്യൂസ്