പട്ടാമ്പി: ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെക്കൂടി പാലക്കാട് ടൗൺ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു.
പട്ടാമ്പി കൊണ്ടൂർക്കര കുന്നുംപുറം വീട്ടിൽ മുഹമ്മദ് ഹക്കീമാണ് (25) അറസ്റ്റിലായത്.
കൊലപാതക ഗൂഡാലോചനക്കൊപ്പം കുറ്റകൃത്യത്തിന് ഉപയോഗിച്ച വാഹനം പൊളിക്കാൻ സഹായിച്ചതടക്കം കുറ്റങ്ങൾ ചുമത്തപ്പെട്ട 23-ാം പ്രതിയായ ഹക്കീം ഉളിവിലായിരുന്നു.
കേസിൽ ഇത് വരെ 52 പേരാണ് പ്രതിയായിട്ടുള്ളത്. ഇതിൽ 43 പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി പോലീസ് പറഞ്ഞു.