കുന്ദംകുളം : പെരുമ്പിലാവ് പരുവക്കുന്നിൽ വാടകവീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു.
പെരുമ്പിലാവിൽ താമസക്കാരനും വെള്ളറക്കാട് ചിറമനേങ്ങാട് പുത്തൻപീടിക സ്വദേശിയുമായ നെല്ലിപ്പറമ്പിൽ റാഷിദിനെയാണ്(30) കുന്നംകുളം അസിസ്റ്റന്റ് പോലീസ് കമ്മീഷണർ ടി എസ് സിനോജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
കുറിഞ്ചിയൂർഞാലിൽ പ്രേമൻ്റെ മകൾ ഗ്രീഷ്മ (റിൻഷ - 25 ) മരിച്ച സംഭവത്തിലാണ് അറസ്റ്റ്.കഴിഞ്ഞ അഞ്ചിനായിരുന്നു സംഭവം. ആത്മഹത്യക്കുറിപ്പിനെ തുടർന്നുള്ള അന്വേഷണത്തിന് ശേഷമാണ് അറസ്റ്റ്.
ആറ് വർഷം മുമ്പാണ് ഗ്രീഷ്മയെ റാഷിക്ക് വിവാഹം കഴിച്ചത്.ഇവരുടെ പ്രണയ വിവാഹത്തെ യുവതിയുടെ വീട്ടുകാർ എതിർത്തിരുന്നു.
പെരുമ്പിലാവിൽ യുവതിയുടെ ആത്മഹത്യ ; ഭർത്താവ് അറസ്റ്റിൽ | KNews
ഡിസംബർ 21, 2022
Tags