തൃത്താല : ക്രിസ്മസ് - പുതുവത്സര ആഘോഷത്തിന് സഞ്ചാരികളെ വരവേൽക്കാൻ ഒരുങ്ങി തൃത്താല വെളളിയാങ്കല്ല് പൈതൃക പാർക്ക്.
വിദ്യാലയങ്ങളുടെ അവധി കൂടി കണക്കിലെടുത്ത് വിപുലമായ ഒരുക്കങ്ങളോടെയാണ് വെള്ളിയാങ്കല്ല് പൈതൃക പാർക്ക് സന്ദർശകരെ മാടി വിളിക്കുന്നത്.
ജില്ലയിൽ സീസണുകളിൽ കൂടുതലായി സന്ദർശകർ എത്തുന്നിടമാണിത്. അയൽ ജില്ലകളിൽ നിന്നും നൂറ് കണക്കിന് സന്ദർശകരാണ് ഇവിടെയെത്തുന്നത്.
ഒരിടവേളക്ക് ശേഷം കോവിഡ് വീണ്ടും വാർത്തകളിലെത്തുമ്പോൾ ആഘോഷങ്ങൾക്കൊപ്പം ജാഗ്രതയും ചേർത്ത് വെച്ചാണ് ഇക്കുറി ഒരുക്കം.
ന്യൂസ് ഡെസ്ക് - കെ ന്യൂസ്
ക്രിസ്മസ് - പുതുവത്സരാഘോഷം; അണിഞ്ഞൊരുങ്ങി വെളളിയാങ്കല്ല് പൈതൃക പാർക്ക് | KNews
ഡിസംബർ 25, 2022
Tags