ആറുവരിപ്പാത നിർമാണം : കുറ്റിപ്പുറത്ത് പുതിയ പാലത്തിന്റെ ബീമുകൾ സ്ഥാപിച്ചു തുടങ്ങി | KNews


 

കുറ്റിപ്പുറം: ആറുവരിപ്പാത നിർമാണത്തിന്റെ ഭാഗമായി കുറ്റിപ്പുറം ഭാരതപ്പുഴയിൽ നിർമിക്കുന്ന പുതിയ പാലത്തിന്റെ പില്ലറുകളുടെ വശങ്ങളിലെ ബീമുകൾ സ്ഥാപിച്ചു തുടങ്ങി. 

തിങ്കളാഴ്ച രാവിലെയാണ് ആദ്യ ബീമ് ക്രെയിൻ ഉപയോഗിച്ച് സ്ഥാപിച്ചത്. 500 മീറ്റർ നീളം വരുന്ന പാലത്തിന് 32 മീറ്ററാണ് വീതി. പാലത്തിന്റെ രണ്ടു ഭാഗങ്ങളിലായി ഒന്നരമീറ്റർ വീതിയിൽ രണ്ടു നടപ്പാതകളും നിർമിക്കും.

 28 പില്ലറുകളാണ് പാലത്തിന് ആകെ ഉള്ളത് . ഇതിൽ മിനിപമ്പ ഭാഗത്തുള്ള ആറ് പില്ലറുകൾ കൂടി നിർമ്മിക്കാനുണ്ട്. അതിന്റെ നിർമാണം നടന്നു വരുകയാണ്.

Below Post Ad