ഭിന്നശേഷിയുള്ള യുവതിയെ ഗൾഫിലെത്തിച്ച് പീഡിപ്പിച്ച ചങ്ങരംകുളം സ്വദേശി  വിമാനത്താവളത്തിൽ പിടിയിൽ


 

ചങ്ങരംകുളം  : ഭിന്നശേഷിയുള്ള യുവതിയെ വിവാഹം ചെയ്ത ശേഷം ഗൾഫിലെത്തിച്ച്  ഭർത്താവിന്റെ സഹായത്തോടെ പീഡിപ്പിച്ച ചങ്ങരംകുളം സ്വദേശിയായ സഹോദരീ ഭർത്താവിനെ എയർപോർട്ടിൽ വെച്ച് പോലീസ് അറസ്റ്റ് ചെയ്തു.

വിദേശത്തായിരുന്ന ചങ്ങരംകുളം തെങ്ങിൽ സ്വദേശി വാക്കത്ത് വളപ്പിൽ യാക്കൂബിനെയാണ് ചങ്ങരംകുളം സി ഐ ബഷീർ ചിറക്കൽ അറസ്റ്റ് ചെയ്തത്.

2020 ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. മാനസിക വെല്ലുവിളി നേരിടുന്ന ചങ്ങരംകുളം സ്വദേശിയായ പെൺകുട്ടിയെ വിവാഹം ചെയ്ത് ഗൾഫിലെത്തിച്ച ശേഷം പെൺകുട്ടിയുടെ ഭർത്താവിന്റെയും സഹോദരിയുടെയും ഒത്താശയോടെ സഹോദരീ ഭർത്താവ് പീഡിപ്പിച്ചെന്നാണ് പരാതി. 

സംഭവത്തിൽ യുവതിയുടെ ഭർത്താവും സഹോദരിയും നേരത്തെ അറസ്റ്റിലായിരുന്നു. വിദേശത്തായിരുന്ന പ്രതിക്കായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.

ചങ്ങരംകുളം സി ഐ ബഷീർ ചിറക്കലിന്റെ നേതൃത്വത്തിൽ എസ് ഐ ബാബു ജോർജ്ജ്, സീനിയർ സി പി ഒ ഷിജു, സനോജ്, കപിൽ എന്നിവർ ചേർന്ന് കോഴിക്കോട് എയർപോർട്ടിൽ വച്ചാണ് പ്രതിയെ പിടികൂടിയത്. പിടിയിലായ പ്രതിയെ പൊന്നാനി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

Below Post Ad