എടപ്പാൾ : സ്വന്തം സ്ഥാപനത്തിൽ വെച്ച് നമസ്ക്കരിക്കുന്നതിനിടെ വ്യാപാരി മരണപ്പെട്ടു. നടുവട്ടം സെന്ററിലെ 'സീ വി സ്റ്റോഴ്സ് ' ഉടമ ചെമ്പേല വളപ്പിൽ അബൂബക്കർ (65) ആണ് മരിച്ചത്.
മുൻ പ്രവാസിയായ ഇദ്ദേഹം മുപ്പത് വർഷത്തിലേറെയായി നടുവട്ടത്ത് കച്ചവടം നടത്തി വരികയായിരുന്നു.
രാത്രി വ്യാപാരത്തിനിടെ ഇശാ നിസ്കാരം നിർവഹിച്ചു കൊണ്ടിരിക്കേ സുജൂദിൽ ആയിരുന്നു നിര്യാണം.
ചെമ്പേല വളപ്പിൽ പരേതനായ അബ്ദുവിന്റെ മകനാണ്. ഭാര്യ: സൈനബ. മക്കൾ : ഇസ്ഹാഖ്, അബ്ദുൽ ഗഫൂർ (സൈൻ ബിൽഡഴ്സ് ) സൽമ, സൗദ.
ജാമാതാക്കൾ : ശംസുദ്ദീൻ പറക്കുളം,
യാസിർ ആലങ്കോട്, മുബീന ( നിരാമയ ആയുർഗ്രീൻ നടുവട്ടം), നജിദ (ഹെഡ് ക്ലർക്ക്, വട്ടംകുളം ഗ്രാമപഞ്ചായത്ത്)
സഹോദരങ്ങൾ: അബ്ദുൽ ഖാദർ,
മൊയ്ദു , സുലൈമാൻ, ബാവ, സുലൈഖ, പരേതനായ മുഹമ്മദ്.
ഖബറടക്കം രാവിലെ 9.30 ന് നടുവട്ടം പിലാക്കൽ പള്ളി ഖബറിസ്ഥാനിൽ.
സ്വന്തം കച്ചവട സ്ഥാപനത്തിൽ നമസ്കാരത്തിനിടെ മരിച്ചു
ഫെബ്രുവരി 20, 2023