വളാഞ്ചേരിയിൽ പ്രായമായ സ്ത്രീയെ അപായപ്പെടുത്തി സ്വർണാഭരണവും പണവും തട്ടിയെടുത്ത ബംഗാൾ സ്വദേശി അറസ്റ്റിൽ

 



വളാഞ്ചേരി : പ്രായമായ സ്ത്രീയെ അപായപ്പെടുത്തി സ്വർണാഭരണങ്ങളും പണവും തട്ടിയെടുത്ത സംഭവത്തിൽ പ്രതി അറസ്റ്റിലായി . വെസ്റ്റ് ബംഗാൾ സ്വദേശിയായ ഹബീബുല്ലയാണ് പിടിയിലായത് . 

2022 നവംബർ 23 നാണ് കേസിനാസ്പദമായ സംഭവം നടന്നത് . കാർത്തല വടക്കുംമുറി അയ്യപ്പ ക്ഷേത്രത്തിലെ ശുചീകരണ ജോലികളിൽ ഏർപ്പെട്ടിരുന്ന 60 കാരിയായ വിജയലക്ഷ്മിയെ പുറകിൽ നിന്ന് തുണികൊണ്ട് കഴുത്ത് ഞെരിച്ച് സ്വർണാഭരണങ്ങൾ കവർന്നത് . 

കവർച്ചക്കിടെ ബോധരഹിതയായ വിജയലക്ഷ്മി ഏറെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു . കേസിൽ പൊലിസ് നത്തിയ ശക്തമായ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലാകുന്നത് . 

മാസങ്ങൾ നീണ്ട അന്വേഷണത്തിൽ സംഭവത്തിന് പിന്നിൽ ബംഗാൾ സ്വദേശിയാണെന്നുള്ള സൂചനയിലാണ് പൊലിസിന് ലഭിച്ചത് . തുടർന്നുളള അന്വേഷണത്തിലാണ് ബംഗാൾ സ്വദേശിയായ ഹബീബുള്ളയെ പിടിയിലാകുന്നത് . വെസ്റ്റ് ബംഗാളിൽ നിന്നുമാണ് തിരൂർ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പ്രതിയെ പിടികൂടിയത് .

കൊൽക്കത്ത പോലീസിന്റെ സഹായത്തോടെയാണ് പിടികൂടാനായത്. പരിസരപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചും മറ്റുമാണ് പ്രതിയെ സാഹസികമായി പിടികൂടിയത് . മോഷണം നടത്തിയ ആഭരണങ്ങളിൽനിന്നും 2 വളകൾ പോലീസ് കണ്ടെടുത്തു . 

എസ്ഐമാരായ പ്രമോദ് , ജയപ്രകാശ് , സജിത്ത് ,എസ് സിപിഒമാരായ രാജേഷ് , ജയപ്രകാശ് , രാജേഷ് , സുമേഷ് , ദീപു മഹോനൻ , രജിത , അസിസ്റ്റ്റ് എസ്ഐ സനിൽ തുടങ്ങിയവരടങ്ങിയ സംഘമാണ പ്രതിയെ പിടികൂടിയത്.സംഭവത്തിൽ തുടരന്വേഷണം നടത്തി വരികയാണ് പോലീസ് .

Below Post Ad