തൃത്താല : ഭാരതപ്പുഴയുടെ മനോഹാരിത വേണ്ടത്ര പ്രയോജനപ്പെടുത്താന്‍ കയാക്കിങ് ഫെസ്റ്റിന് തുടക്കമായി. തൃത്താല വെള്ളിയാങ്കല്ലിലാണ് തദ്ദേശ ദിനാഘോഷത്തോട് അനുബന്ധിച്ച് ഡിറ്റിപിസിയുടെ സഹകരണത്തോടെയാണ് രണ്ട് ദിവസത്തെ കയാക്കിങ് ഫെസ്റ്റിവൽ ആരംഭിച്ചത്.
ഇനി ഭാരതപ്പുഴയിലെ ഓളപ്പരപ്പില്‍ ആവേശത്തുഴയുടെ വേഗത കൂടുകയാണ്. നിളയുടെ ഒഴുക്കിനൊപ്പം പുതിയ വിനോദസഞ്ചാര സാധ്യത കൂടി തെളിയുകയാണ്.
ലോക ടൂറിസം ഭൂപടത്തില്‍ തൃത്താലയ്ക്കും ഇടംകിട്ടുംവിധം നിരവധി നവീന പദ്ധതികള്‍ക്കാണ് രൂപം നല്‍കിയിട്ടുള്ളതെന്ന് കയാക്കിങ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു കൊണ്ട് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു.
വെള്ളിയാങ്കല്ലിൽ സ്ഥിരമായി കയാക്കിങ് കൂടി യാഥാര്‍ഥ്യമായാല്‍ നിളയുടെ നീരൊഴുക്കിനൊപ്പം തീരം ആവേശക്കാഴ്ചകളുടെയും ഇടമാകും
കയാക്കിങ് ഫെസ്റ്റ് ഇന്ന് കൂടി തുടരും. രാവിലെ 9 മുതൽ വൈകീട്ട് 6 വരെ കയാക്കിംഗ് നടക്കും. ഒരാൾക്ക് നൂറ് രൂപയാണ് ചാർജ്. സിംഗിൾ, ഡബിൾ കയാക്കുകൾ ഉപയോഗിക്കാം. 20 മിനുറ്റാണ് ഒരാൾക്ക് അനുവദിച്ച സമയം. കാഴ്ച ആസ്വദിച്ചുള്ള തുഴയാത്ര കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഹരം പകരും.
കെ ന്യൂസ്