'ഹാഥ് സേ ഹാഥ് ജോഡോ അഭിയാൻ' മലമക്കാവിൽ നിന്ന്തുടക്കം കുറിച്ചു | KNews


 

ആനക്കര: 'ഭാരത് ജോഡോ യാത്ര'യുടെ തുടർച്ചയായി രാജ്യത്തുടനീളം കോൺഗ്രസ് നടത്തുന്ന 'ഹാഥ് സേ ഹാഥ് ജോഡോ അഭിയാന്റെ' ഭാഗമായുള്ള ഭവന സന്ദർശന പരിപാടി തൃത്താല നിയോജക മണ്ഡലത്തിലെ ആനക്കര പഞ്ചായത്തിലെ മലമക്കാവിൽ ഇന്നലെ തുടക്കം കുറിച്ചു.

കെ.പി.സി.സി വൈസ് പ്രസിഡണ്ട് വി.ടി ബൽറാമിൻ്റെ നേതൃത്വത്തിൽ ആനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.മുഹമ്മദ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് പി.ബാലകൃഷ്ണൻ, മണ്ഡലം പ്രസിഡണ്ട് ടി. സാലിഹ് എന്നിവരോടൊപ്പം പ്രദേശത്തെ കോൺഗ്രസ് പ്രവർത്തകരും ജനപ്രതിനിധികളും ഭവന സന്ദർശനങ്ങളുടെ ഭാഗമായി.

Below Post Ad