സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകളുടെ ക്വോട്ട 35,005 ആയി കുറഞ്ഞു. 2019 മുതൽ 2023 വരെയുള്ള സ്വകാര്യ ഹജ്ജ് ടൂർ നയപ്രകാരം 45,000 ആയിരുന്നു കേന്ദ്രം ക്വോട്ട നിശ്ചയിച്ചിരുന്നത്. ഹജ്ജ് നയം പുതുക്കിയതോടെയാണ് സ്വകാര്യ ഗ്രൂപ്പുകളുടെ ക്വോട്ട കുറഞ്ഞത്.
നേരത്തേ, സൗദി അറേബ്യ ഇന്ത്യക്ക് അനുവദിക്കുന്ന ക്വോട്ടയുടെ 70 ശതമാനം കേന്ദ്ര ഹജ്ജ് കമ്മിറ്റിക്കും 30 ശതമാനം സ്വകാര്യ ഗ്രൂപ്പുകൾക്കുമായിരുന്നു. പുതിയ നയപ്രകാരം 80 ശതമാനമാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റി ക്വോട്ട. 20 ശതമാനമാണ് ഇനി മുതൽ സ്വകാര്യ ഗ്രൂപ്പുകളുടെ ക്വോട്ട.
1,75,025 ആണ് ഇന്ത്യക്ക് സൗദി അനുവദിച്ച ക്വോട്ട. ഇതിൽ 1,40,020 സീറ്റുകൾ കേന്ദ്ര ഹജ്ജ് കമ്മിറ്റിക്കും 35,005 സീറ്റുകൾ സ്വകാര്യ ഗ്രൂപ്പുകൾക്കുമായാണ് അനുവദിച്ചിരിക്കുന്നത്