കുന്നംകുളം:പാറേമ്പാടത്ത് ടോറസ് ലോറി കാറിലിടിച്ച് കാറിനെ നൂറ് മീറ്ററോളം വലിച്ചു കൊണ്ടു പോയി. വെള്ളിയാഴ്ച വൈകിട്ട് മൂന്നരയോടെയായിരുന്നു അപകടമുണ്ടായത്.
അപകടത്തിൽ കാറിലുണ്ടായിരുന്ന പെരിങ്ങോട് സ്വദേശികൾ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
കുന്നംകുളം ഭാഗത്ത് നിന്നും അക്കിക്കാവ് ഭാഗത്തേക്ക് പോവുകയായിരുന്ന കാറും ടോറസ് ലോറിയുമാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ കാറിന്റെ ഒരു വശത്ത് കേടുപാടുകൾ സംഭവിച്ചു.
ടോറസ് ലോറി കാറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ലോറിയുടെ ഒരു വശം കാറിൽ ഇടിച്ച് നൂറ് മീറ്ററോളം വലിച്ചുകൊണ്ടു പോവുകയായിരുന്നു.