ദിനംപ്രതിയെന്നോണം റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച് സ്വര്‍ണവില. 43,000 കടന്ന് ഇന്ന് സര്‍വ്വകാല റെക്കോര്‍ഡിലെത്തി.
43,040 രൂപയാണ് ഇന്ന് ഒരു പവന്റെ വില. ഗ്രാമിന് 5,380 രൂപ.
ഇന്നലെ പവന് ഒറ്റയടിക്ക് 400 രൂപ വര്‍ധിച്ച് 42,840 രൂപയിലെത്തിയിരുന്നു.പവന് 42440 രൂപയായിരുന്നു അതിന് മുന്‍പത്തെ വില.
ഫെബ്രുവരി രണ്ടിനാണ് കേരളത്തില്‍ ഇതിനു മുന്‍പ് സ്വര്‍ണവില റെക്കോര്‍ഡിട്ടത്. അന്ന് ഗ്രമിന് 5,360 രൂപയായിരുന്നു വില. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 42,880 എത്തിയിരുന്നു