വളാഞ്ചേരി വട്ടപ്പാറ വളവില്‍ ലോറി മറിഞ്ഞ് മൂന്നുപേര്‍ മരിച്ചു | KNews


 

വളാഞ്ചേരി : സ്ഥിരം അപകട മേഖലയായ വട്ടപ്പാറ വളവില്‍ ഇന്ന് രാവിലെ ലോറി മറിഞ്ഞ് മൂന്നുപേര്‍ മരിച്ചു. 

കോഴിക്കോട് നിന്ന് ഉള്ളിയുമായി ചാലക്കുടിക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്.

ലോറിക്കുള്ളിൽ അകപ്പെട്ട മൂന്ന് പേരാണ്  മരിച്ചത്. നിയന്ത്രണംവിട്ട് കൊടുംവളവിലെ സുരക്ഷ ഭിത്തിയിലിടിച്ച് 30 അടി താഴ്ചയിലേക്ക് ലോറി മറിയുകയായിരുന്നു


വളാഞ്ചേരി പൊലീസും അഗ്നിശമന സേനയും നാട്ടുകാരും രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും തലകീഴായി മറിഞ്ഞതിനാൽ അപകടത്തിൽപെട്ടവർ ലോറി കാബിനിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. കാബിൻ ഉയർത്താൻ ഏറെ സമയമെടുത്തു.

മൃതദേഹങ്ങള്‍ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍. 

update:

അപകടത്തിൽ മരിച്ചവരെ തിരിച്ചറിഞ്ഞു.തൃശ്ശൂർ ചാലക്കുടി സ്വദേശികളായ അരുൺ (26), ഉണ്ണികൃഷ്ണൻ (40), പാലക്കാട് മണ്ണാർക്കാട് സ്വദേശി ശരത് (29) എന്നിവരാണ് മരിച്ചത്.


Below Post Ad