കൊപ്പം ദേശോത്സവത്തിന് കൊടികയറി; ഇന്ന് വൈകീട്ട്‌ മൂന്നുമുതൽ ഗതാഗത നിയന്ത്രണം


 

കൊപ്പം: കൊപ്പം ദേശോത്സവത്തിന് ഇന്ന് കൊടികയറി .വൈകീട്ട് ഘോഷയാത്രയുണ്ടാകും. വിവിധ ഉപാഘോഷ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് ആഘോഷപരിപാടികൾ.

ഗതാഗതനിയന്ത്രണം

ദേശോത്സവത്തിന്റെ ഭാഗമായി വ്യാഴാഴ്ച വൈകീട്ട്‌ മൂന്നുമുതൽ രാത്രി 9.30 വരെ കൊപ്പത്ത് ഗതാഗതനിയന്ത്രണം ഏർപ്പെടുത്തുമെന്ന് കൊപ്പം പോലീസ് അറിയിച്ചു.

• പെരിന്തൽമണ്ണ ഭാഗത്തുനിന്ന് പട്ടാമ്പി ഭാഗത്തേക്കു വരുന്ന വാഹനങ്ങൾ കട്ടുപ്പാറ-വണ്ടുംതറ-മുളയൻകാവ് വഴി തിരിച്ചുപോകണം

• വളാഞ്ചേരി ഭാഗത്തേക്കു വരുന്ന വാഹനങ്ങൾ വിളയൂർ-കൂരാച്ചിപ്പടി-എടപ്പലം വഴി പോകണം

• പട്ടാമ്പി ഭാഗത്തുനിന്ന് പെരിന്തൽമണ്ണ ഭാഗത്തേക്കുള്ള വാഹനങ്ങൾ മുതുതല-വെസ്റ്റ് കൈപ്പുറം-വിളയൂർ വഴിയും വളാഞ്ചേരിയിൽനിന്നുള്ള വാഹനങ്ങൾ തിരുവേഗപ്പുറ-ചെമ്പ്ര വഴിയും പോകണം.

Tags

Below Post Ad