കൊപ്പം: കരിങ്ങനാട് മിനിലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു.ഒരാൾക്ക് പരിക്ക്.
പെരിന്തൽമണ്ണയിൽ നിന്നും പട്ടാമ്പിയിലേക്ക് പേവുകയായിരുന്ന മിനിലോറിയും പ്രഭാപുരത്ത് നിന്ന് കരിങ്ങനാട് ഭാഗത്തേക്ക് വരികയായിരുന്ന സ്കൂട്ടിയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം.
ചുണ്ടമ്പറ്റ വാക്കരത്ത് വീട്ടിൽ ഹനീഫ (52) യാണ് മരണപ്പെട്ടത്.
കൂടെ യാത്ര ചെയ്തിരുന്ന ഷുക്കൂർ പരിക്ക്പറ്റി ചികിത്സയിലാണ്.
കൊപ്പം പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.