തൃത്താല: തൃത്താല പെട്രോള്‍ പമ്പിന് സമീപം മാലിന്യ ശേഖരത്തിന് തീപിടിച്ചു.ശനിയാഴ്ച ഉച്ചക്കാണ് സംഭവം.
തീപിടിത്തം ശ്രദ്ധയില്‍ പെട്ട നാട്ടുകാര്‍ വിവരം അറിയിച്ച പ്രകാരം പട്ടാമ്പിയില്‍ നിന്നും അഗ്നിശമനസേന എത്തി തീ അണച്ചു.
ആക്രി സാധനങ്ങള്‍ ശേഖരിച്ച് വരുന്നവരും മറ്റും ഇവിടെ സാധനങ്ങള്‍ കൂട്ടിയിടാറുണ്ട്. സമീപത്തായി പഞ്ചായത്തിന്‍റെ പഴയ കെട്ടിടത്തില്‍ ശേഖരിച്ചു വെച്ച മാലിന്യം നീക്കം ചെയ്യാത്തത് വിവാദമായിരിക്കെയാണ് തീപിടിത്തം.
പെട്രോൾ പമ്പിന് സമീപത്തെ തീപിടുത്തം ആശങ്ക ഉണ്ടാക്കിയെങ്കിലും തൃത്താല പോലീസിൻ്റെയും നാട്ടുകാരുടെയും സമയോചിതമായ ഇടപെടൽ മൂലം വൻ ദുരന്തം ഒഴിവായി