പെരുമ്പിലാവ് വാഹനാപകടം : മരണം രണ്ടായി


 

പെരുമ്പിലാവ്‌: പട്ടാമ്പി റോഡിൽ കാറും ടോറസ് ലോറിയും കൂട്ടിയിടിച്ച്‌ ഉണ്ടായ അപകടത്തിൽ കാർ യാത്രികരായ രണ്ടു പേർ മരിച്ചു.

 അപകടത്തിൽ പൂർണ്ണമായും തകർന്ന കാർ വെട്ടിപ്പൊളിച്ചാണ്‌ പരിക്കേറ്റവരെ പുറത്തെടുത്തത്‌.


കാറിലുണ്ടായിരുന്ന മൂന്ന് പേരിലെ രണ്ട്‌ പേരാണ്‌ മരിച്ചത്‌. കോതമംഗലം സ്വദേശി ഷംസുദ്ധീൻ (45) ആണ്‌ മരിച്ചവരിൽ ഒരാൾ .രണ്ടാമത്തെ ആളെ തിരിച്ചറിയാനായിട്ടില്ല.

പരിക്കേറ്റ ഒരാളെ തൃശ്ശൂർ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തടി കച്ചവടവുമായി ബന്ധപ്പെട്ട്‌ മലപ്പുറത്ത്‌ നിന്നും കോതമംഗലത്തേക്കുള്ള യാത്രയിലായിരുന്നു അപകടം.


ഗുരുതരമായി പരിക്കേറ്റയാളെ കുന്നംകുളം റോയൽ ആശുപ്ത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

മൃതദേഹങ്ങൾ കുന്നംകുളം റോയൽ ആശുപത്രിയിലും, അൻസാർ ആശുപത്രിയിലും സൂക്ഷിച്ചിരിക്കുന്നു



Below Post Ad