ചങ്ങരംകുളത്ത് വിൽപനക്കായി സൂക്ഷിച്ച കഞ്ചാവുമായി ഓട്ടോ ഡ്രൈവർ അറസ്റ്റിൽ.
കാഞ്ഞിയൂർ തെങ്ങിൽ പള്ളി റോഡിൽ താമസിക്കുന്ന ചങ്ങരംകുളം ആലംകോട് സ്വദേശി തറയിൽ ഷാനവാസ്(36)നെയാണ് ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ വിദ്യാർത്ഥികൾ അടക്കമുള്ളവർക്ക് കഞ്ചാവ് വിൽക്കുന്നുണ്ടെന്ന വിവരത്തിൽ ചങ്ങരംകുളം ഹൈവയിൽ വച്ച് ഇയാളെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് ഇയാളിൽ നിന്ന് 300 ഗ്രാം കഞ്ചാവ് കണ്ടെടുത്തത്.