റമദാൻ ; പഴം വിപണിയിൽ ഉണർവ് | KNews


 

പട്ടാമ്പി : പഴം വിപണിക്ക് മാറ്റുകൂട്ടി റമദാൻ മാസം. നോമ്പ് തുറക്കുന്ന സമയത്ത് പഴവർഗങ്ങൾ ഒഴിവാക്കാനാവാത്തതാണ്.

 ചൂടുള്ള സമയമായതിനാലും, നോമ്പ് കാലത്ത് പഴങ്ങൾക്ക് കൂടുതൽ വിപണി ലഭിക്കുന്നതിനാലും വ്യാപാരികളും ഏറെ പ്രതീക്ഷയിലാണ്.

പതിവുതെറ്റിക്കാതെ മാങ്ങ, ആപ്പിൾ, മുന്തിരി, തണ്ണിമത്തൻ, അനാർ, പൈനാപ്പിൾ, ഓറഞ്ച് എന്നിവയെല്ലാം മുന്‍നിരയില്‍ തന്നെയുണ്ട്.

വേനല്‍കാലത്ത് ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന തണ്ണിമത്തന് ആവശ്യക്കാര്‍ കൂടുതലാണ്.




നോമ്പുകാലം മുന്നിൽക്കണ്ട്‌ ഗുഡ്സുകളിലും വഴിയോരങ്ങളിലും പഴക്കച്ചവടം നടത്തുന്നവരും നിരവധിയാണ്. മുമ്പത്തെ അപേക്ഷിച്ച് വില അൽപ്പം കൂടുതലാണ്.


ചൂട് കനത്തതോടെ സംസ്ഥാനത്ത് ചെറുനാരങ്ങയുടെ വില കുതിച്ചുയരുകയാണ്.റമദാന്‍ കൂടി എത്തിയതോടെ നാരങ്ങ വില 300 കടക്കും


വേനലിലെ ആവശ്യകതക്കൊപ്പം ലഭ്യത കുറഞ്ഞതാണ് ചെറുനാരങ്ങ വില ഉയരാന്‍ കാരണമെന്ന് വ്യാപാരികള്‍ പറഞ്ഞു. 

ന്യൂസ് ഡെസ്ക് .കെ ന്യൂസ്




Tags

Below Post Ad