ചാലിശ്ശേരി  അഖിലേന്ത്യാ സെവൻസ് ഫ്ലഡ്ലൈറ്റ് ഫുട്ബോൾ; കാൽനാട്ടൽ കർമ്മം നടന്നു

 


ചാലിശ്ശേരി മുലയംപറമ്പ് ക്ഷേത്ര മൈതാനിയിൽ, കൂറ്റനാട് സഹയാത്ര ചാരിറ്റബിൾ സൊസൈറ്റിയും,  ചാലിശ്ശേരി മാർവ്വൽ ആർട്സ് & സ്പോർട്സ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിക്കുന്ന അഖിലേന്ത്യാ സെവൻസ്  ഫ്ലഡ് ലൈറ്റ് ഫുട്ബോൾ ടൂർണമെന്റിന്റെ സ്റ്റേഡിയം നിർമ്മാണത്തിന്റെ കാൽനാട്ടൽ  കർമ്മം നടന്നു.

മുലയംപറമ്പ് ക്ഷേത്ര മൈതാനിയിൽ കോതച്ചിറ വേങ്ങാട്ടൂർ മന നാരായണൻ നമ്പൂതിരിപ്പാട്  കാൽനാട്ടൽ കർമ്മം നിർവഹിച്ചു.

സി.എസ്.എ ചെയർമാൻ വി.വി.ബാലകൃഷ്ണൻ,കൺവീനർ എം.എം.അഹമ്മദുണ്ണി,തൃത്താല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.ആർ.കുഞ്ഞുണ്ണി, പഞ്ചായത്തംഗങ്ങളായ ഹുസൈൻ പുളിയഞ്ഞാലിൽ,പി.വി.രജീഷ്,മുൻ പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.കെ.സുനിൽകുമാർ,ഫൈസൽ മാസ്റ്റർ, പഞ്ചായത്ത്‌ കോർഡിനേറ്റർ പ്രദീപ്‌ ചെറുവശ്ശേരി, സി.എസ്.എ.ട്രഷറർ സജീഷ് കളത്തിൽ,  മറ്റു ഭാരവാഹികളായ ടി.എ.രണദിവെ,ഗോപിനാഥ് പാലഞ്ചേരി, ബിജു കടവാരത്ത്, കെ.സി.കുഞ്ഞൻ, സലീം ചാലിശ്ശേരി,ടി. കെ.മണികണ്ഠൻ, പി.ആർ.ചന്ദ്രൻ, അഡ്വ:വിദ്യാധരൻ,

ഒ.ജി.കുട്ടി,കെ.വി.ഷാജി,കെ.വി.ഹമീദ്,കൃഷ്ണപ്രസാദ്, ജനാർദ്ദനൻ,കുട്ടിനാരായണൻ ഗോപി, അനൂപ്,വി.എം.വിനു,സുബ്രഹ്മണ്യൻ അക്ഷയ,സുബൈർ ആലിക്കര,അപ്പു, സൈമൺ ചാലിശ്ശേരി തുടങ്ങിയവർ പങ്കെടുത്തു.

Below Post Ad