എടപ്പാൾ: നയന മനോഹര കാഴ്ചകൾ സമ്മാനിച്ച് എടപ്പാൾ നടുവട്ടത്തും സൂര്യകാന്തികൾ പൂത്തുലഞ്ഞു. വട്ടംകുളം ഗ്രാമപഞ്ചായത്ത് അംഗം കെ പി റാബിയയും സുഹൃത്ത് ബബിനിയും ചേർന്നാണ് ഒരേക്കറോളം വരുന്ന സ്ഥലത്ത് സൂര്യകാന്തി കൃഷി ചെയ്തിരിക്കുന്നത്.
കർണാടകയിൽ നിന്നും ഗുണമേന്മയേറിയ വിത്ത് എത്തിച്ചാണ് കൃഷി ചെയ്തിരിക്കുന്നത്. സമീപവാസികൾ സ്ഥലവും വെള്ളവും നൽകാൻ തയ്യാറായതോടെയാണ് കൃഷി സ്ഥലം സജ്ജമായത്.
അടുത്ത ആഴ്ചയോടെ വിളവെടുപ്പ് ഉത്സവം നടത്താനുള്ള ഒരുക്കത്തിലാണ് ഇവർ.