സൗഹൃദം വിരുന്നൂട്ടി അൽ ഹിലാൽ ഇഫ്താർ സംഗമം


കൂടല്ലൂർ : അൽ ഹിലാൽ ഇസ്ലാമിക് എജ്യുക്കേഷണൽ സൊസൈറ്റി
ഭരണ സമിതി നടത്തിയ ഇഫ്താർ മീറ്റ് സാഹോദര്യത്തിന്റെ സന്ദേശം പകർന്ന ഒരു നാടിൻ്റെ ഒത്തുചേരലായി മാറി.

നോമ്പ് തുറക്കാനെത്തിയവർക്ക് റമദാൻ മാസക്കാലത്തിന്റെ നന്മകൾ അനുഭവിച്ചറിയാനുള്ള അവസരം കൂടിയായി ഈ വേറിട്ട നോമ്പ് തുറക്കാഴ്ച.

പരസ്പരം സൗഹൃദം പങ്കിടാൻ
കാലഘട്ടത്തിന് അനിവാര്യമായ കൂടിച്ചേരലാണ് അൽ ഹിലാൽ സംഘടിപ്പിച്ചതെന്ന് ഇഫ്താർ സംഗമം ഉദ്ഘാടനം ചെയ്ത് കൊണ്ട് ആനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.മുഹമ്മദ് പറഞ്ഞു





ആനക്കര ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർമാരായ ടി. സാലിഹ്, വി.പി.സജിദ, പി ബഷീർ എന്നിവരും വിനോദ് പട്ടിത്തറ,ഹമീദ് തത്താത്ത്
പിടിഎ പ്രസിഡണ്ട് ,പ്രിൻസിപ്പാൾ
എന്നിവരും ആശംസകൾ നേർന്നു.


കൂടല്ലൂർ അൽഹിലാൽ സ്കൂൾ അങ്കണത്തിൽ നടന്ന ഇഫ്താർ സംഗമത്തിൽ സ്കൂൾ വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും സൊസൈറ്റി മെമ്പർമാരും സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ വിശിഷ്ട വ്യക്തികളും പങ്കെടുത്തു.




ഹസ്സൻ മൗലവിയുടെ പ്രാർത്ഥനയോടെ തുടങ്ങിയ ഇഫ്താർ സംഗമം ജനറൽ സെക്രട്ടറി കുട്ടി കൂടല്ലൂർ സ്വാഗതം ആശംസിച്ചു ഫൈസൽ സി വി എം നന്ദി പറഞ്ഞു.

Below Post Ad