എടപ്പാൾ: റോഡരികിൽ കിടന്നുറങ്ങിയ തമിഴ്നാട് സ്വദേശിനി ലോറി കയറി മരിച്ചു. ഞായറാഴ്ച പുലർച്ചെ എടപ്പാൾ തൃശ്ശൂർ റോഡിലാണ് സംഭവം.
ഹോട്ടലുകളിൽ വേസ്റ്റ് എടുക്കാൻ വന്ന മിനി ലോറി റോഡരികിൽ ഉറങ്ങിയിരുന്ന ഇവരുടെ ദേഹത്തുകൂടി കയറിയിറങ്ങുകയായിരുന്നു.
തമിഴ് സംസാരിക്കുന്ന സ്ത്രീയുടെ കൃത്യമായ വിലാസം ലമ്യമില്ല. കുറച്ച് കാലമായി ടൗണിൽ ചുറ്റി അലയുന്നത് കണ്ടിട്ടുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്.
മൃതദേഹം എടപ്പാൾ ആശുപത്രിയിലെ മോർച്ചറിയിൽ. ചങ്ങരംകുളം പോലീസ് മേൽനടപടികൾ സ്വീകരിച്ചു.