ദുബായ്∙ ദുബായ് എയർപോർട്ടിലെ കാർഗോ വിഭാഗത്തിലുണ്ടായ അപകടത്തിൽ ജീവനക്കാരനായ പാലക്കാട് സ്വദേശി മരിച്ചു.
കൽപാത്തി അംബികാപുരം വെങ്കിടേശ്വര കോളനിയിൽ മണിമധു വീട്ടിൽ ഗോപിനാഥന്റെയും നിർമലാ ദേവിയുടെയും മകൻ മധു മോഹൻ (36) ആണു മരിച്ചത്. കഴിഞ്ഞ നാലിനു വൈകിട്ടായിരുന്നു അപകടം. കാർഗോ വിഭാഗത്തിൽ ജോലി ചെയ്യുന്നതിനിടെ
പാഴ്സൽ കയറ്റി വന്ന വാഹനം ഇടിച്ചാണു മധുമോഹൻ മരിച്ചതെന്ന് എയർപോർട്ട് അധികൃതർ അറിയിച്ചതായി ബന്ധുക്കൾ പറഞ്ഞു. 10 വർഷമായി മധു മോഹൻ അവിടെ ജോലി ചെയ്യുകയാണ്. മൃതദേഹം അടുത്ത ദിവസം നാട്ടിലെത്തിക്കും
ദുബായ് എയർപോർട്ടിൽ അപകടം: പാലക്കാട് സ്വദേശി മരിച്ചു.
ഏപ്രിൽ 13, 2023