വളാഞ്ചേരിയില്‍ ലോറിയില്‍നിന്ന് ഗ്ലാസ് ഇറക്കുന്നതിനിടെ അപകടം; ചുമട്ടുതൊഴിലാളിക്ക് ദാരുണാന്ത്യം


 

മലപ്പുറം: വളാഞ്ചേരിയില്‍ ഗ്ലാസ് പാളി ദേഹത്ത് വീണ് ചുമട്ടു തൊഴിലാളിയ്ക്ക് ദാരുണാന്ത്യം. കൊട്ടാരം സ്വദേശി സിദ്ദിഖാണ് മരിച്ചത്. 

ബുധനാഴ്ച ഉച്ചയോടെയായിരുന്നു അപകടം.കോട്ടപ്പുറം ജുമാ മസ്ജിദിന് സമീപം പ്രവര്‍ത്തിക്കുന്ന പ്ലൈവുഡ്-ഗ്ലാസ് ഷോറൂമിലേക്ക് ഗ്ലാസുമായി തമിഴ്‌നാട്ടില്‍ നിന്നെത്തിയ ലോറിയില്‍ നിന്ന് ഗ്ലാസ് പാളികള്‍ ഇറക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

 ലോറിയില്‍നിന്ന് ക്രെയിനുപയോഗിച്ച് ഇറക്കുന്നതിനിടെ ഗ്ലാസ് പാളി ചരിഞ്ഞ് സിദ്ദിഖിന്റെ ദേഹത്ത് പതിക്കുകയായിരുന്നു.ലോറിയ്ക്കും ഗ്ലാസിനും ഇടയില്‍പെട്ട സിദ്ദിഖിനെ ഉടന്‍തന്നെ വളാഞ്ചേരിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 


Below Post Ad