ചാലിശ്ശേരി : നാലു പതിറ്റാണ്ട് നീണ്ട പ്രവാസം അവസാനിപ്പിച്ച് കെ.ടി.ഉമ്മർ ഹാജി എന്ന കുഞ്ഞാക്ക നാടണയുന്നു.40 കൊല്ലമായി റാസ് അൽ ഖൈമയിലെ ഒരു അറബ് പാലസിൽ കുക്കായും, ഡ്രൈവറായും സേവനമനുഷ്ഠിച്ചു വരുന്ന കുഞ്ഞാക്ക, തന്റെ കുടുംബത്തി ലെയും, അയല്പക്കത്തെയും നിരവധി പേർക്കാണ് പ്രവാസത്തിന്റെ മാധുര്യം പകർന്നു നൽകിയത്.
പ്രയാസങ്ങളിൽ അകപ്പെട്ട് കഴിഞ്ഞിരുന്ന നിരവധി കുടുംബങ്ങൾക്ക് ആശ്വാസം നൽകാൻ കഴിഞ്ഞതിന്റെ ചാരിതാർഥ്യം പങ്കുവെച്ചാണ് കുഞ്ഞാക്ക തിരിച്ചെത്തുന്നത്.
കുഞ്ഞാക്കയുടെ അറബിക് വിഭവങ്ങളിൽ ഉള്ള കൈപ്പുണ്യവും നൈപുണ്യവുമാണ്
അറബികളുടെ ഇഷ്ടക്കാരനാക്കി അദ്ദേഹത്തെ മാറ്റിയത്.
ചാലിശ്ശേരി പട്ടിശ്ശേരി പടാട്ട്കുന്ന് സ്വദേശിയായ ഇദ്ദേഹം പ്രദേശത്തെ മത സാമൂഹ്യ മേഖലകളുടെ പുരോഗതിയിലും പ്രവാസ ലോകത്തിരുന്ന് ഭാഗമായി. ശിഷ്ടകാലം കുടുംബത്തോടപ്പം വിശ്രമ ജീവിതം നയിക്കാൻ ഇഷ്ടപ്പെടുന്ന ഉമ്മർ ഹാജിയുടെ ഭാര്യ ഫാത്തിമ്മയാണ്.
മക്കളായ അനസ് അബുദാബിയിലും,റി യാസ് അൽ ഐനിലും,ഉനൈസ് റാസ് അൽ ഖൈമയിലും, ഹാരിസ് നാട്ടിലുമാണ്.
വ്യാഴാഴ്ച രാവിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയ ഉമ്മർ ഹാജിയെ സഹോദരൻമാരായ കെ.ടി.അലിയും,കെ.ടി.അബ്‌ദുൾസലാമും ചേർന്ന് സ്വീകരിച്ചു.