ആകാശക്കാഴ്ച കാണണോ?..നിരീക്ഷണ സംവിധാനവുമായി സൈക്കിളിൽ സുകുമാരനെത്തും


 

എടപ്പാൾ: ആകാശത്തെ വിസ്മയക്കാഴ്ച കൾ കാണാൻ ആഗ്രഹമുണ്ടോ? ഒന്നു ഫോൺ ചെയ്താൽ വാനനിരീക്ഷണ സം വിധാനവുമായി സുകുമാരൻ നിങ്ങളുടെ അടുത്തെത്തും.

ഇന്ത്യൻ ബഹിരാ കാശ സംഘടനയുടെ സഞ്ചരിക്കുന്ന വാ നനിരീക്ഷണകേന്ദ്രം വലിയ വാനിലാണങ്കിൽ സുകുമാരന്റേത് സാധാരണക്കാരൻ്റെ വാഹനമായ സൈക്കിളിലാണ്

സുകുമാരൻ ശാസ്ത്രജ്ഞനോ അധ്യാപകനോ അല്ല. ഒരു ചെരുപ്പുകടക്കാരനാണ്. ആരെങ്കിലും ആവശ്യപ്പെട്ടാൽ ചെരുപ്പ് ന്നാക്കിക്കൊടുക്കാനും മടിയില്ല.

ആകാശക്കാഴ്ചകളോടുള്ള കൗതുകമാണ് ഇങ്ങനെയൊരു ഉദ്യമത്തിന് സുകുമാരനെ പ്രേരിപ്പിച്ചത്. ശാസ്ത്രസാഹിത്യ പരിഷത്തിലെ പ്രവർത്തനത്തോടൊപ്പം അദ്ദേഹം പുസ്തകങ്ങൾ തേടിപ്പിടിച്ചു വായിച്ചു. അറിവുള്ളവരിൽ നിന്ന് സംശയങ്ങൾ തീർത്തു.അങ്ങനെ ഈ മേഖല യിൽ അറിവുനേടി.

വീടുണ്ടാക്കിയപ്പോൾ മുകൾനിലയിൽ 5-8 ഇഞ്ച് വ്യാസമുള്ള ന്യൂട്ടോണിയൻ, ഡോസോണിയൻ ടെലസ്കോപ്പുകളും ഭൗമവിജ്ഞാനവുമായി ബന്ധപ്പെട്ട മാപ്പുകളും അനുബന്ധ ഉപകരണങ്ങ ളും റഫറൻസ് ഗ്രന്ഥങ്ങളുമൊക്കെയായി സ്ലൈവാച്ച് ആസ്ട്രോണമി സ്റ്റഡി സെൻറർ എന്ന കേന്ദ്രം തന്നെ സജ്ജമാക്കി. ആർക്കും എപ്പോഴും ഇവിടെയെത്താംഎന്തു വിവരവും സൗജന്യമായി ലഭിക്കും.

ഭൗമവിജ്ഞാനത്തിലൂടെ സമൂഹത്തിൽ ശാസ്ത്രബോധവും ശാസ്ത്രീയ കാഴ്ച പാടുകളുമുണ്ടാക്കിയെടുക്കുക മാത്രമാണ് തന്റെ ലക്ഷ്യമെന്ന് സുകുമാരൻ പറയുന്നു. ഒട്ടേറെ വിദ്യാലയങ്ങൾ പഠനപ്ര വർത്തനത്തിന്റെ ഭാഗമായി ഇദ്ദേഹത്തെ ക്ലാസുകൾ ഏല്പിക്കുന്നു.

സാധാരണക്കാർക്ക് ഭൗമശാസ്ത്ര മേഖലയിലുള്ള സംശയങ്ങൾ തീർക്കാനും കാഴ്ചകൾ കാണാനും കൂടുതൽ സൗകര്യമൊരുക്കാനാണ് സ്ട്രീറ്റ് വാക്ക് അസ്ട്രോ ണമിയെന്ന പേരിൽ ഇദ്ദേഹം സൈക്കി ളിൽ ആകാശനിരീക്ഷണ സംവിധാനവുമായി ഇറങ്ങിയത്. ആകാശം തെളിഞ്ഞ തെങ്കിൽ സേവനത്തിനായി ആർക്കും വിളിക്കാം. ഫോൺ: 9846976061

Tags

Below Post Ad