സീനത്ത് കോക്കൂരിനെ ഫൈറ്റേഴ്സ് മാർഷൽ സ്കൂൾ അനുമോദിച്ചു.

 


ചങ്ങരംകുളം: 2023 മാർച്ച്‌ 25 മുതൽ 28വരെ രാജസ്ഥാനിലെ പാലിയിൽ നടന്ന യോഗാ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ദേശീയ സീനിയർ സ്പോർട്സ് യോഗാസന ചാമ്പ്യൻഷിപ്പിൽ സ്ത്രീകളുടെ 35-45 ആസനസ് മത്സരത്തിൽ  ഉന്നത വിജയം കരസ്ഥമാക്കി ഫെഡറേഷൻ ചാമ്പ്യൻഷിപ്പിലേക്കു മത്സരിക്കാൻ യോഗ്യത നേടിയ സീനത്ത് കോക്കൂരിനെ ഫൈറ്റേഴ്സ് മാർഷൽ സ്കൂൾ സ്നേഹോപഹാരം നൽകി അനുമോദിച്ചു. 

ചടങ്ങിൽ ഫൈറ്റേഴ്സ് മാർഷൽ സ്കൂൾ സെൻസെയ് ഹമീദ് ഒതളൂർ സ്നേഹോപഹാരം കൈമാറി. സഫിയ കടവല്ലൂർ സീനത്ത് കോക്കൂരിന് പൊന്നാട അണിയിച്ചു. ഫൈറ്റേഴ്സ് മാർഷൽ സ്കൂളിന്റെ എക്സിക്യൂട്ടീവ് മെമ്പർ കൂടിയാണ് സീനത്ത് കോക്കൂർ.

Below Post Ad