കർണാടകയിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ വൻ മുന്നേറ്റവുമായി കോൺഗ്രസ്. ഇതുവരെയുള്ള തെരഞ്ഞെടുപ്പ് ഫലം നോക്കിയാൽ കർണാടകയിൽ മോദി മാജിക് ഏറ്റില്ലെന്ന് വേണം അനുമാനിക്കാൻ.രാഷ്ട്രീയ കുതിരക്കച്ചവടം തടയാനുള്ള ഹൈക്കമാൻഡ് നീക്കങ്ങളും ആരംഭിച്ചിട്ടുണ്ട്
കര്‍ണാടകയില്‍ ആദ്യമണിക്കൂറുകളിലെ ഫലസൂചനകളില്‍ വന്‍ കോണ്‍ഗ്രസ് തരംഗമാണ്. ബിജെപിയുടെ എട്ട് മന്ത്രിമാര്‍ പിന്നിലാണ്. മുംബൈ കര്‍ണാടകയിലും ബെംഗളുരു മേഖലയിലും മികച്ച മുന്നേറ്റത്തിലാണ് കോണ്‍ഗ്രസ്. ലീഡ് നിലയില്‍ കേവല ഭൂരിപക്ഷം കോണ്‍ഗ്രസ് കടന്നു. കോണ്‍ഗ്രസ് ക്യാമ്പുകളില്‍ ഇതിനോടകം പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങിക്കഴിഞ്ഞു.
കർണാടക: കോൺഗ്രസ് തരംഗം. കേവല ഭൂരിപക്ഷം കടന്നു. കോൺഗ്രസ് ക്യാമ്പിൽ ആഘോഷം തുടങ്ങി
മേയ് 13, 2023