കുറ്റിപ്പുറത്ത് ഭാരതപ്പുഴയില്‍ കുളിക്കാനിറങ്ങിയ പന്ത്രണ്ടുകാരൻ മുങ്ങി മരിച്ചു


 

കുറ്റിപ്പുറം: ഭാരതപ്പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങി മരിച്ചു.പാഴൂർ പുത്തൻ പിടിയേക്കൽ സൈനുദീന്റെ  മകൻ മുഹമ്മദ് സനൂപ്(12) ആണ് ചെമ്പിക്കല്‍ ഭാഗത്ത് കുളിക്കുന്നതിനിടെ മുങ്ങി മരിച്ചത്

വ്യാഴാഴ്ച്ച വൈകുന്നേരം നാല് മണിയോടേയാണ് അപകടം. ബന്ധുവായ  കുട്ടിക്കൊപ്പമാണ് മുഹമ്മദ് സനൂപ് കുളിക്കാനെത്തിയത്. കുളിക്കുന്നതിനിടെ വെള്ളത്തില്‍ താഴ്ന്നു പോവുകയായിരുന്നു.

ഒപ്പമുണ്ടായിരുന്ന കുട്ടി വിവരം അറിയിച്ചതിനെതുടര്‍ന്ന് നാട്ടുകാര്‍ ഓടിയെത്തി നടത്തിയ തെരച്ചിലിനിടയിലാണ്  മുഹമ്മദ് സനൂപിനെ കിട്ടിയത്. ഉടനെ കുറ്റിപ്പുറം അമാന ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍എ, പാണക്കാട് സയ്യിദ് ബശീര്‍ അലി ശിഹാബ് തങ്ങള്‍, പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ എന്നിവര്‍ കുറ്റിപ്പുറം അമാന ആശുപത്രിയില്‍ എത്തി മൃതദേഹത്തില്‍ അന്തിമോപചാരം അര്‍പ്പിച്ചു.

പാഴൂര്‍ എ.യു.പി.സ്കൂളിലെ ഏഴാം ക്ളാസ് വിദ്യാര്‍ത്ഥിയായിരുന്നു. മാതാവ്.ആയിഷ.സഹോദരങ്ങൾ. സൈഫുദീന്‍,ജുമൈലത്ത്.

Below Post Ad