വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ അധ്യാപകനെയും സഹായിയെയും  അറസ്റ്റ് ചെയ്തു | KNews

 


ചാലിശ്ശേരി : പത്താം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ കായികാധ്യാപകൻ അടക്കം രണ്ടുപേർ അറസ്റ്റിൽ.

കപ്പൂരിലെ സ്വകാര്യ വിദ്യാലയത്തിലെ കായിക അധ്യാപകനും പട്ടിശ്ശേരി സ്വദേശിയുമായ മുബഷീർ(23), സഹായി എറവക്കാട് സ്വദേശി ഷബിലാൽ (23) എന്നിവരെയാണ് ചാലിശ്ശേരി സി ഐ സതീഷ് കുമാറും സംഘവും അറസ്റ്റ് ചെയ്തത്.

പൊലീസ് കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ, കുറച്ചു ദിവസമായി അധ്യാപകൻ ഒളിവിലായിരുന്നു. ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ  മലപ്പുറത്ത് നിന്നാണ് പൊലീസ് സംഘം പിടികൂടിയത്.

പ്രതിക്ക് സഹായമൊരുക്കിയതിന് ചാലിശ്ശേരി സ്വദേശിയായ ഷബിലാനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 


പ്രതിക്ക് എല്ലാ സഹായവും ചെയ്തയാളാണ് ഷബിലാൽ എന്ന പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Below Post Ad