പട്ടാമ്പിയിൽ മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോൺഗ്രസ്,കെ എസ് യു പ്രവർത്തകർ കരിങ്കൊടി കാണിച്ചു.
കഴിഞ്ഞ ദിവസം അന്തരിച്ച മുൻ എം എൽ എ എം. ചന്ദ്രന്റെ ആനക്കരയിലെ വീട് സന്ദർശിച്ച് മടങ്ങുന്നതിനിടെ തിങ്കളാഴ്ച രാത്രി 8.30 ഓടെ മേലെപട്ടാമ്പിയിൽ വെച്ചാണ് കരിങ്കൊടി കാണിച്ചത്.
സംഭവത്തിൽ യൂത്ത് കോൺഗ്രസ്സ് പട്ടാമ്പി നിയോജക മണ്ഡലം പ്രസിഡൻറ് ജയശങ്കർ, ഓങ്ങല്ലൂർ മണ്ഡലം പ്രസിഡണ്ട് മരുതൂർ ഷാജി, കെ എസ് യു നിയോജക മണ്ഡലം പ്രസിഡണ്ട് അനസ് കാരക്കാട് എന്നിവരെ അറസ്റ്റ് ചെയ്തു. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു.
മുഖ്യമന്ത്രിക്ക് പട്ടാമ്പിയിൽ കരിങ്കൊടി; മൂന്ന് പേർ അറസ്റ്റിൽ
മേയ് 16, 2023