അൽഐൻ വാഹനാപകടത്തിൽ സന്ദർശക വിസയിലെത്തിയ തിരൂർ സ്വദേശിനി മരിച്ചു


 

അൽഐൻ: അൽഐൻ അൽ ഖസ്നയിലുണ്ടായ വാഹനാപകടത്തിൽ തിരൂർ സ്വദേശിനി മരിച്ചു. പെരുന്തല്ലൂർ അബ്ദുൽ മജീദിന്‍റെ ഭാര്യ ജസീന വെള്ളരിക്കാട്ടാണ്​ (മുത്തു -41) മരിച്ചത്​.

ഞായറാഴ്ച രാത്രിയാണ്​ അപകടം. കഴിഞ്ഞ വ്യാഴാഴ്ച സന്ദർശക വിസയിലെത്തിയ ജസീന രണ്ട്​ ദിവസം സഹോദരനൊപ്പമായിരുന്നു താമസം. ഇവിടെ നിന്ന്​ അബൂദബിയിലേക്ക്​ യാത്ര ചെയ്യുന്നതിനിടെ വാഹനത്തിന്‍റെ ടയർപൊട്ടി മറിയുകയായിരുന്നു. 

ജസീന സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. വാഹനത്തിലുണ്ടായിരുന്ന അബ്ദുൽ മജീദ്, രണ്ട് മക്കൾ, ജസീനയുടെ സഹോദരൻ, മകൻ, വണ്ടിയോടിച്ച ഇവരുടെ ബന്ധു എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ ആരുടെയും നില ഗുരുതരമല്ല. മൂന്നുപേർ അൽഐൻ തവാം ആശുപ​ത്രിയിൽ ചികിത്സയിലാണ്.

ജസീനയുടെ ഭർത്താവ് അബ്ദുൽമജീദ് അബുദാബിയിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനാണ്. മക്കൾ: മുഹമ്മദ് ശാമിൽ, ഫാത്തിമ സൻഹ. പിതാവ്: പെരുന്തല്ലൂർ വെള്ളരിക്കാട് അലവി (ബാപ്പു). മാതാവ്: ഇയ്യാത്തുമ്മ. സഹോദരൻ: അബ്ദുൽഹമീദ് (അൽഐൻ).

Tags

Below Post Ad