ആനക്കര: മുൻ എംഎൽഎയും സി പി ഐ എം സംസ്ഥാന സെക്രട്ടേറിയേറ്റംഗമായിരുന്ന എം.ചന്ദ്രൻ്റെ വിയോഗത്തിൽ ദു:ഖിതരായ കുടുംബാംഗങ്ങളെ സാന്ത്വനിപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വൈകീട്ട് ചേക്കോട് വീട്ടിലെത്തി.
ഇന്ന് വൈകീട്ട് എട്ട് മണിയോടെയാണ് മുഖ്യമന്ത്രി ആനക്കര ചേക്കോട് വീട്ടിൽ എത്തിയത്. എം.ചന്ദ്രന്റെ മകൻ എം.സി ആഷിയും മറ്റു കുടുംബ അംഗങ്ങളും ചേർന്ന് മുഖ്യ മന്ത്രിയെ സ്വീകരിച്ചു.
ജില്ല സെക്രട്ടറി ഇ.എൻ സുരേഷ് ബാബു, ചന്ദ്രൻ, പി എൻ മോഹനൻ, എം.കെ പ്രദീപ് എം.പി കൃഷ്ണൻ, കെ.വി ബാലകൃഷ്ണൻ, ഷറഫുദീർ കളത്തിൽ എന്നിവരും അദേഹത്തോടപ്പം ഉണ്ടായിരുന്നു.