പൊന്നാനി:വിവാഹ വാഗ്ദാനം നൽകി പീഡനം പൊന്നാനിയിൽ പോലീസുകാരൻ അറസ്റ്റിൽ. പൊന്നാനി സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ജയപ്രകാശ്(49)നെയാണ് മലപ്പുറം വനിതാ പോലീസ് അറസ്റ്റ് ചെയ്തത്.
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് കാണിച്ച് മഞ്ചേരി സ്വദേശിനിയായ യുവതി നൽകിയ പരാതിയിലാണ് നടപടി.
ഇക്കഴിഞ്ഞ പത്താം തിയ്യതിയാണ് പോലീസുകാരൻ പീഡിപ്പിച്ചതായി കാണിച്ച് യുവതി മലപ്പുറം വനിതാ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
അറസ്റ്റ് ചെയ്ത പ്രതിയെ തിരൂർ മജിസ്ട്രേറ്റ് കോടതിയിൽ ഹാജറാക്കി റിമാന്റ് ചെയ്തു