പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ കുട്ടികളുടെ ICU വാർഡിന്റെ  ഉദ്ഘാടനം  നാളെ


 

പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ കുട്ടികളുടെ ICU വാർഡിന്റെ നിർമ്മാണ പൂർത്തിയാക്കി. ഉദ്ഘാടനം  നാളെ ആരോഗ്യ മന്ത്രി നിർവ്വഹിക്കും.

വെൻറിലേറ്റർ സൗകര്യങ്ങൾ ഉള്ള  4 ബെഡ്ഡുകളടക്കമുള്ള10 -ICU ബെഡ്ഡുകളാണ്  പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ യാഥാർഥ്യമായത്.

 എമർജൻസി കോവിഡ് റെസ്പോൺസ് പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി  1.45 കോടി  രൂപയാണ്  സർക്കാർ ഇതിനായി അനുവദിച്ചത്.പതിമൂന്ന് വയസ്സിന് താഴെയുള്ള കുട്ടികളുടെ ആരോഗ്യപരവും മാനസികപരവുമായ വളർച്ചയെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ICU അത്യാധുനിക ഉപകരണങ്ങളുടെ സഹായത്തോടെയാണ്  പ്രവർത്തിക്കുന്നത്. 

ഐസിയു വാർഡിന്റെ ഉദ്ഘാടനം  ആരോഗ്യ മന്ത്രി വീണാ ജോർജ് 16/5/2023 ( നാളെ ) 10 മണിക്ക് നിർവ്വഹിക്കും

Tags

Below Post Ad