സെബു സതക്കത്തുള്ളക്ക് അബൂദാബി കെഎംസിസി സീകരണം നൽകി.

 


അബുദാബി കെ.എം.സി.സി തൃത്താല മണ്ഡലം കമ്മിറ്റിയുടെ പ്രവർത്തന ഉൽഘാടനവും പാലക്കാട്‌ ജില്ലാ വനിതാ ലീഗ് ഉപാധ്യക്ഷയും പട്ടിത്തറ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ സെബു സതക്കത്തുള്ളക്കുള്ള സീകരണവും അബൂദാബി ഇന്ത്യൻ ഇസ്ലാമിക്‌ സെന്ററിലെ  പ്രൗഡഗംഭീരമായ ചടങ്ങിൽ വെച്ച് നടന്നു. 

അബ്ബാസ് മൗലവി പ്രാർത്ഥന നടത്തി. റഷീദ് തുറക്കൽ സ്വാഗതം ആശംസിച്ച ചടങ്ങിൽ, നാസർ കുമരനല്ലൂർ അധ്യക്ഷത വഹിച്ചു. തുടർന്ന് അബുദാബി കെഎംസിസി ആക്ടിങ് പ്രസിഡൻറ് അഷ്റഫ് പൊന്നാനി യോഗം ഉദ്ഘാടനം ചെയ്തു. പുതിയ കമ്മിറ്റിയുടെ പദ്ധതി പ്രഖ്യാപനം സി പി അയ്യുബ് നിർവഹിച്ചു. 

ചടങ്ങിലെ മുഖ്യാതിഥിയും ഹരിത രാഷ്ട്രീയത്തിലെ സജീവ വനിതാ സാന്നിധ്യവുമായ സെബു സത്തക്കത്തുള്ളക്ക് ഉപഹാരം  പാലക്കാട് ജില്ലാ കമ്മറ്റിക്ക് വേണ്ടി സ്റ്റേറ്റ് ഉപധ്യാഷൻ റഷീദ് പട്ടാമ്പി.തൃത്താല മണ്ഡലം കമ്മിറ്റിക്ക് വേണ്ടി അഹമ്മദ് കുട്ടിയും  പട്ടിത്തറ പഞ്ചായത്ത് കമ്മിറ്റിക്കു വേണ്ടി റഷീദ് തുറക്കലും കൈമാറി.

 പ്രശസ്ത എഴുത്തുകാരൻ ജുബൈർ വെള്ളടത്ത് രചിച്ച "എന്റെ ആനക്കര നാൾവഴികൾ നാട്ടുവഴികൾ" എന്ന പുസ്തകം ജുബൈർ വെള്ളടത്ത് സെബു സത്തക്കത്തുള്ളക്ക് സമ്മാനിച്ചു. ചടങ്ങിൽ നൽകിയ സ്വീകരണത്തിന് സെബു സത്തക്കതുള്ള മറുപടി പ്രസംഗം നടത്തുകയും കെ.എം.സി.സി നടത്തി വരുന്ന സന്നദ്ധ സേവന പ്രവർത്തനങ്ങളെ പ്രകീർത്തിക്കുകയും ചെയ്തു.

അബുദാബി  കെഎംസിസി വൈസ് പ്രസിഡന്റ് റഷീദ് പട്ടാമ്പി, സെക്രട്ടറി അൻവർ ചുള്ളിമുണ്ട, അബുദാബി പാലക്കാട്‌ ജില്ലാ പ്രസിഡൻറ് ശിഹാബ് കരിബനോട്ടിൽ, സെക്രട്ടറി ഇസ്മായിൽ, ഇന്ത്യൻ ഇസ്ലാമിക് സെന്റെർ മാനേജിങ് കമ്മിറ്റി പ്രധിനിധികൾ നൗഫൽ പട്ടാമ്പി. സലിം വാഫി തുടങ്ങിയവർ ആശംസകൾ നേർന്നു.

മുസ്ലിം ലീഗ് എന്ന പ്രസ്ഥാനത്തിന്റെ ഇന്നലകളേയും പ്രസ്ഥാനത്തിനായി ജീവിതം ഉഴിഞ്ഞു വെച്ച നേതാക്കളേയും കുറിച്ചുള്ള രാഷ്ട്രീയ ചരിത്ര പഠന ക്ലാസിന് എഴുത്തുകാരനും പത്രപ്രവർത്തകനും പ്രശസ്ത കാർട്ടൂണിസ്റ്റുമായ നസീർ രാമന്തളി നേതൃത്വം നൽകി. ദേശീയ സംസ്ഥാന രാഷ്ട്രീയത്തിന്റെ ഇന്നലെകളെ കുറിച്ചും സമകാലീന സംഭവങ്ങളെ കുറിച്ചും ഗഹനവും പഠനാർഹവുമായ നസീർ രാമന്തളിയുടെ ക്ലാസ്സ് സദസ്സിനെ സമ്പന്നമാക്കി. രാഷ്ട്രീയ ചരിത്ര പഠന ക്ലാസിനെ മുൻനിർത്തി ചോദ്യങ്ങൾ ചോദിക്കുകയും ഉത്തരം പറഞ്ഞവർക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു.  അൻവർ ആസിഫിന്റെ നന്ദി പ്രകടനത്തോടെ ചടങ്ങിന് സമാപനമായി.

Below Post Ad