പട്ടാമ്പി വളളൂരില്‍ കുളത്തിലേക്ക് കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥികളില്‍ രണ്ട് പേര്‍ മുങ്ങി മരിച്ചു.
വളളൂരില്‍ വാടകക്ക് താമസിക്കുന്ന കൊടല്ലൂര്‍ മാങ്കൊട്ടില്‍ സുബീഷിന്റെ മകന്‍ അശ്വിന്‍(12),മലപ്പുറം പേരശന്നൂര്‍ സ്വദേശി സുനില്‍കുമാറിന്റെ മകന്‍ അഭിജിത്ത്(13)എന്നിവരാണ് മരിച്ചത്.
ഞായറാഴച ഉച്ചയോടെയായിരുന്നു സംഭവം. പത്തോളം കുട്ടികൾ കുളിക്കാനിറങ്ങിയിരുന്നു. ഇതിൽ രണ്ട് കുട്ടികളെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് രണ്ട് കുട്ടികളെ ചെളിയിൽ താഴ്ന്ന് മുങ്ങിയ നിലയിൽ കണ്ടെത്തിയത്.
ഉടനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
മരണപ്പെട്ട അശ്വിൻ പട്ടാമ്പി സെൻ്റ് പോൾസ് സ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിയും അഭിജിത് പട്ടാമ്പി ഗവ: സ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിയുമാണ്.
മൃതദേഹങ്ങൾ പട്ടാമ്പി ഗവ. ആശുപത്രിയിലേക്ക് മാറ്റി.പോസ്റ്റ്മോർട്ടം നടപടിക്ക് ശേഷം തിങ്കളാഴ്ച ബന്ധുക്കൾക്ക് വിട്ട് നൽകും