ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡിന് പിന്നാലെ ഏഷ്യാ ബുക്ക് ഓഫ് റെക്കോര്‍ഡും സ്വന്തമാക്കി കൂടല്ലൂര്‍ സ്വദേശി സ്വലാഹുദ്ധീന്‍


 

ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡിന് പിന്നാലെ ഏഷ്യാ ബുക്ക് ഓഫ് റെക്കോര്‍ഡും സ്വന്തമാക്കി കൂടല്ലൂര്‍ സ്വദേശി സ്വലാഹുദ്ധീന്‍.

9 മിനിറ്റും 25 സെക്കൻഡും കൊണ്ട് മൊബൈൽ ഫോണിന്റെ പഴയ ടച്ച്‌സ്‌ക്രീൻ ഗ്ലാസ് മാറ്റി പുതിയത് സ്ഥാപിച്ചതിനാണ് സ്വലാഹുദ്ധീന്‍ ഈ റെക്കോര്‍ഡിന് അര്‍ഹനായത്.


നേരത്തെ 11 മിനിറ്റും 38 സെക്കൻഡും കൊണ്ട് മൊബൈൽ ഫോണിന്റെ പഴയ ടച്ച്‌ സ്‌ക്രീൻ ഗ്ലാസ് മാറ്റി പുതിയത് സ്ഥാപിച്ചതിന് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡിന് അര്‍ഹനായിരുന്നു.

പത്ത് വര്‍ഷത്തോളമായി ഈ മേഖലയില്‍ പ്രവര്‍ത്തക്കുന്ന സലാഹു അഞ്ച് വര്‍ഷം അബുദാബിയിലും, പിന്നീട്  ബാഗ്ലൂര്‍, പഞ്ചാബ്,ചെന്നൈ എന്നിവിടെങ്ങളിലും ഇപ്പോള്‍ കോട്ടക്കല്‍ എടരിക്കോട് സുഹൃത്തിന്‍െറ മൊബൈല്‍ ഷോപ്പിൽ ജോലി ചെയ്തു വരുന്നു.

കൂടല്ലൂര്‍ ചോടത്ത് കുഴിയില്‍ സൈതലവി നഫീസ ദമ്പതികളുടെ ഇളയ മകനാണ് 34കാരനായ സലാഹുദ്ദീന്‍.ഭാര്യ തസ്നിയ. ഷയാന്‍,ഫാത്തിമ്മ സഹ്റ എന്നിവര്‍ മക്കളാണ്.



Below Post Ad