യാത്രക്കിടയിൽ കെഎസ്ആർടിസി ബസിൽ ദേഹാസ്വാസ്ഥ്യം; എടപ്പാളിൽ യാത്രക്കാരൻ മരിച്ചു.


 

എടപ്പാൾ: യാത്രക്കിടയിൽ
കെ എസ് ആർ ടി സി ബസിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യാത്രക്കാരൻ മരണപ്പെട്ടു. സുൽത്താൻബത്തേരി സ്വദേശി മഠത്തിൽ അസീസ് (55) ആണ് എടപ്പാളിൽ വച്ച് മരണപ്പെട്ടത്.

തൃശ്ശൂരിൽ നിന്നും തൊട്ടിൽപാലം കെഎസ്ആർടിസി യാത്ര ചെയയ്യവെ എടപ്പാളിനടുത്തു വച്ചാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. 

ബസ് ജീവനക്കാരും യാത്രക്കാരും ചേർന്ന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ഇന്ന് പുലർച്ചെ 2.30തോടെ ആയിരുന്നു സംഭവം. ഇരിങ്ങാലക്കുടയിൽ ഹോട്ടൽ നടത്തിവരുന്ന ആളാണ് അസീസ്.

Below Post Ad