തൃത്താല : മാലിന്യ മുക്ത നവകേരളം ശുചീകരണ വാരത്തിൻ്റെ ഭാഗമായി തൃത്താല വെള്ളിയാങ്കല്ല് പാർക്കും പരിസരവും ശുചീകരിച്ചു.
തൃത്താല ഡോ.കെ ബി മേനോൻ മെമ്മോറിയൽ ഹയർ സെക്കണ്ടറി എൻ എസ് എസ് വിദ്യാർത്ഥികൾ, കുടുംബശ്രീ തൊഴിലാളികൾ, പാർക്ക് തൊഴിലാളികൾ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശുചീകരണം.
പ്രിൻസിപ്പൾ മുഹമ്മദലി മാസ്റ്റർ, എൻ എസ് എസ് പ്രോഗ്രാം ഡയറക്ടർ റംല ടീച്ചർ, പി ടി എ പ്രസിഡണ്ട് ഫൈസൽ, പാർക്ക് മാനേജർ സി.എസ് അനീഷ് എന്നിവർ പങ്കെടുത്തു.