വളാഞ്ചേരി: ദേശീയപാത 66 വട്ടപ്പാറയിൽ ബസും കാറുകളും കൂട്ടിയിടിച്ചു. കെ.എസ്.ആർ.ടി.സി ബസ് രണ്ട് കാറുകളുമായാണ് കൂട്ടിയിടിച്ചത്.
വട്ടപ്പാറ പ്രധാന വളവന് താഴെ അർബൻ ഹോസ്പിറ്റലിൽ സമീപത്ത് വെള്ളിയാഴ്ച വൈകിട്ട് 5.15നാണ് അപകടം.
നിലമ്പൂരിൽ നിന്ന് പൊന്നാനിയിലേക്ക് പോകുന്ന കാറും കോഴിക്കോട് നിന്ന് തൊടുപുഴയിലേക്ക് പോകുന്ന മറ്റൊരു കാറും കോഴിക്കോട് നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസ്സുമാണ് അപകടത്തിൽപ്പെട്ടത്. ആർക്കും പരിക്കില്ല.