കൊപ്പം: മുളയംകാവിൽ പുതുതായി നിർമ്മിച്ച ടർഫിനോട് ചേർന്നുള്ള നീന്തൽ കുളത്തിൽ വിദ്യാർത്ഥിനി മുങ്ങി മരിച്ചു.
തമിഴ്നാട് രാമനാഥപുരം സ്വദേശി മുത്തു കൃഷ്ണയുടെ മകൾ സുദീഷ്ണ (10) ആണ് മുങ്ങി മരിച്ചത്.
തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു അപകടം.കുട്ടി അബദ്ധത്തിൽ നീന്തൽകുളത്തിൽ വീഴുകയായിരുന്നു. തുടർന്ന് കൂടെ ഉണ്ടായിരുന്നവർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കൊപ്പം പോലീസ് മേൽ നടപടികൾ സ്വീകരിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകി.
u