കൂറ്റനാട്: വയൽ തികത്തൽ തടയാനെത്തിയ തഹസിൽദാറെ ഭീഷണിപ്പെടുത്തിയ കേസിൽ തൃത്താല വി കെ കടവ് സ്വദേശി ഹമീദിനെ (36) തൃത്താല എസ് ഐ വിജയകുമാർ അറസ്റ്റ് ചെയ്തു.
തൃത്താലയിൽ റവന്യു വകുപ്പ് സ്റ്റോപ്പ് മെമ്മോ നൽകിയ സ്ഥലത്ത് മണ്ണിട്ട് നികത്തിയെന്ന പരാതിയിലാണ് പട്ടാമ്പി താലൂക്ക് തഹസിൽദാർ കൃഷ്ണകുമാറിൻ്റെ നേതൃത്വത്തിൽ
കഴിഞ്ഞ ശനിയാഴ്ച
പരിശോധനക്കെത്തിയത്.
മണ്ണ് കടത്തിലേർപ്പെട്ട വാഹനങ്ങൾ കസ്റ്റഡിയിൽ എടുത്തതോടെയാണ് ഹമീദ് തഹസിൽദാറെ തടഞ്ഞ് നിർത്തി വധഭീഷണി മുഴക്കിയത്.
ടിപ്പർ & ഹൈഡ്രോളിക്സ് വർക്കേഴ്സ് യൂണിയൻ (CITU) തൃത്താല ഡിവിഷൻ കമ്മറ്റി ജോ. കൺവീനർ കൂടിയാണ് പ്രതിയായ ഹമീദ്
തഹസിൽദാർക്ക് വധ ഭീഷണി; തൃത്താല വികെ കടവ് സ്വദേശി അറസ്റ്റിൽ
മേയ് 16, 2023