![]() |
വളാഞ്ചേരി പൈങ്കണ്ണൂർ സ്വദേശി അബ്ദുൽ ഹക്കീം |
റിയാദ്: റിയാദ് ഖാലിദിയ്യയിൽ പെട്രോൾ പമ്പിലെ താമസസ്ഥലത്തുണ്ടായ തീ പിടുത്തത്തിൽ മരിച്ച മലയാളികളെ സ്ഥിരീകരിച്ചു.
വളാഞ്ചേരി പൈങ്കണ്ണൂർ സ്വദേശി തറക്കൽ അബ്ദുൽ ഹക്കീം (31) മലപ്പുറം സ്വദേശി ഇർഫാൻ (35) എന്നിവരാണ് മരണപ്പെട്ടത്.
രണ്ട് മലയാളികളടക്കം ആറ് പേരാണ് മരിച്ചത്.പെട്രോൾ പമ്പിൽ പുതുതായി ജോലിക്കെത്തിയവരാണ് അപകടത്തിൽപ്പെട്ടത്. ഷോർട്ട് സർക്യൂട്ട് ആണ് അപകട കാരണമെന്നാണ് വിലയിരുത്തൽ