ചാലിശേരി ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ അധ്യാപക ഒഴിവ് | KNews

 


ചാലിശേരി: ചാലിശേരി ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പ്ലസ്ടു വിഭാഗത്തില്‍ അധ്യാപക ഒഴിവ്. ഒഴിവുകളിലേയ്ക്ക് മെയ് 23 ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തും. 

കെമിസ്ട്രി, ഫിസിക്‌സ,് ജോഗ്രഫി, സംസ്‌കൃതം വിഷയങ്ങള്‍ക്ക് രാവിലെ 11 മണിക്കും മാത്തമാറ്റിക്‌സ്, ഇംഗ്ലീഷ്, ബോട്ടണി വിഷയങ്ങള്‍ക്ക് ഉച്ചക്ക് 2 മണിക്കും അഭിമുഖം നടത്തും. 

യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റികളും ബയോഡാറ്റയുമായി നിശ്ചിത സമയത്ത് ഹയര്‍ സെക്കണ്ടറി വിഭാഗം ഓഫീസില്‍ ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ പ്രീതി വര്‍ഗ്ഗീസ് അറിയിച്ചു.

Below Post Ad