ചങ്ങരംകുളം: ഗുഡ്സ് ഓട്ടോയിൽ കാറിടിച്ച് ഒരാൾക്ക് പരിക്കേറ്റു. ചിറക്കൽ കാട്ടകാമ്പാൽ സ്വദേശി വാടശ്ശേരി നദീർ(45)നാണ് പരിക്കേറ്റത്.
തൃശ്ശൂർ കുറ്റിപ്പുറം സംസ്ഥാന പാതയിൽ ചങ്ങരംകുളത്ത് സിനിമ തീയറ്ററിന് സമീപത്ത് ചൊവ്വാഴ്ച പുലർച്ചെ ഒരുമണിയോടെയാണ് സംഭവം.
ഗുരുതരമായി പരിക്കേറ്റ നദീറിനെ നാട്ടുകാർ ചേർന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഗുഡ്സ് ഓട്ടോയിൽ പച്ചക്കറി വിൽപന നടത്തുന്ന നദീർ റോഡരികിൽ നിർത്തിയിട്ട സമയത്ത് തൃശ്ശൂർ ഭാഗത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോയിരുന്ന കാർ നിയന്ത്രണം വിട്ട് വന്ന് ഇടിക്കുകയായിരുന്നു.
ഓട്ടോയുടെ മുൻവശം പൂർണ്ണമായും തകർന്നു. ചങ്ങരംകുളം പോലീസ് സ്ഥലത്ത് എത്തി മേൽനടപടികൾ സ്വീകരിച്ചു